കോഴിക്കോട് ആവിക്കൽ മാലിന്യ സംസ്‌ക്കരണ പ്ലാൻറിൻറെ സർവേ നടപടികൾ പുനാരാരംഭിക്കുന്നു; കടുത്ത പ്രതിഷേധവുമായി നാട്ടുകാർ

1

കോഴിക്കോട് ആവിക്കൽ മാലിന്യ സംസ്‌ക്കരണ പ്ലാൻറിൻറെ സർവേ നടപടികൾ പുനാരാരംഭിക്കുന്നു. കോർപറേഷൻറെ തീരുമാന പ്രകാരമാണ് സർവേ നടപടികൾ വീണ്ടും തുടങ്ങുന്നത്. നേരത്തെ സർവേ നടപടികൾ തുടങ്ങാൻ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സർവേ താൽകാലികമായി നിർത്തിവയ്ക്കുകയായിരുന്നു. ഇന്നും നാട്ടുകാർ പ്രതിഷേധിക്കുകയാണ് . സർവേ തുടങ്ങാനുള്ള നീക്കത്തിനെതിരെ ഇന്നും നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ പ്രതിഷേധം മുന്നിൽ കണ്ട് വൻ പൊലീസ് വിന്യാസമാണ് നടത്തിയിട്ടുള്ളത് . 300 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.

Advertisement
Advertisement