കോഴിക്കോട് തോട്ടത്തിൽ രവീന്ദ്രൻ എം.എല്‍.എയെ ആക്രമിച്ച സംഭവത്തില്‍ 75 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

6

കോഴിക്കോട് തോട്ടത്തിൽ രവീന്ദ്രൻ എം.എല്‍.എയെ ആക്രമിച്ച സംഭവത്തില്‍ 75 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വെസ്റ്റ്ഹില്‍ തോപ്പയില്‍ വാര്‍ഡ് ജനസഭ കൈയേറി കോഴിക്കോട് നോര്‍ത്ത് എംഎല്‍എയെ ആക്രമിച്ച കേസിലാണ് 75 പേര്‍ക്കെതിരെ വെള്ളയില്‍ പൊലീസ് കേസെടുത്തത്. ആക്രമണത്തിന് മുന്നില്‍ നിന്ന ലീഗ് -എസ്ഡിപിഐ സംഘത്തിലെ കണ്ടാലറിയാവുന്നവര്‍ക്കെതിരെയാണ് കേസ്.

Advertisement

ആവിക്കല്‍ തോട് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സംബന്ധിച്ച യോഗത്തിനിടെയായിരുന്നു സിപിഎം എംഎല്‍എയ്ക്കെതിരെ ആക്രമണ ശ്രമം. അറുപത്താറാം വാര്‍ഡില്‍ നിന്നെത്തി അക്രമത്തിന് നേതൃത്വം നല്‍കിയ ഇര്‍ഫാന്‍, ദാവൂദ്, എസ്ഡിപിഐ നേതാവ് കൊമ്മേരി സ്വദേശി ഗഫൂര്‍, പുതിയങ്ങാടി സ്വദേശി മുനീര്‍ എന്നിവരടക്കം 75 പേര്‍ക്കെതിരെയാണ് സ്വമേധയാ കേസെടുത്തത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, അന്യായമായി സംഘംചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ആവിക്കൽ മാലിന്യ പ്ലാന്‍റിന്‍റെ പേരിൽ കോഴിക്കോട് തോപ്പയിലിൽ സംഘടിപ്പിച്ച ജനസഭയിൽ കരുതിക്കൂട്ടി പ്രശ്നങ്ങളുണ്ടാക്കാൻ ആളുകളെത്തിയെന്നാണ് തോട്ടത്തിൽ രവീന്ദ്രൻ എംഎല്‍എയുടെ ആരോപണം.

Advertisement