യു.ഡി.എഫ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് കോൺഗ്രസ് ശബരിമല വിഷയം ഉയര്‍ത്തിയതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ

16
4 / 100

യു.ഡി.എഫ് യാത്രയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് കോൺഗ്രസ് ശബരിമല വിഷയം ഉയര്‍ത്തിയതെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. അത് കെ.പി.സി.സി തീരുമാനപ്രകാരമെന്ന് കരുതുന്നില്ലെന്നും നെഹ്‌റു കുടുംബം പറഞ്ഞത് മാത്രമേ കെ.പി.സി.സിക്ക് ചെയ്യാന്‍ കഴിയുവെന്നും മുരളീധരന്‍. ശബരിമല ആചാര സംരക്ഷണ സമയത്ത് ഒന്നും ചെയ്യാത്ത കോണ്‍ഗ്രസിന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ക്കറിയാം എന്നും മന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ സി.പി.എമ്മിന് ആശയപരമായ നിലപാടല്ല വോട്ട് ബാങ്ക് കണ്ടിട്ടുള്ള നിലപാട് എന്നും വി മുരളീധരന്‍. കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്ന് പാര്‍ട്ടി പരിപാടിയില്‍ തുറന്ന് പറയാന്‍ സാധിക്കാത്തത് കൊണ്ടാണ് എം.വി ഗോവിന്ദന്‍ വളഞ്ഞ വഴി പിടിച്ചതെന്ന് വൈരുദ്ധ്യാത്മിക ഭൗതികവാദ വ്യാഖ്യാനത്തില്‍ വി മുരളീധരന്‍ പ്രതികരിച്ചു.