സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടുമെന്ന് കെ. സുരേന്ദ്രൻ; വോട്ടിലും സീറ്റിലും എൻ.ഡി.എ മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രൻ

6
8 / 100

സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘മൂന്നാം ബദലിന് വേണ്ടി വോട്ട് ചെയ്യുന്ന തെരഞ്ഞെടുപ്പാണിത്. പ്രധാനമന്ത്രിയുടെ വികസന രാഷ്ട്രീയത്തിന് കേരളത്തിൽ ഇടം നേടിത്തരും. ബിജെപിക്ക് ഉജ്വല മുന്നേറ്റം ഉണ്ടാകും. ഫലം പുറത്തുവരുമ്പോൾ പ്രബലരായ രണ്ട് മുന്നണികൾക്കും തിരിച്ചടിയുണ്ടാകും, സീറ്റുകളുടെ കുറവുണ്ടാകും. വോട്ടിംഗ് ശതമാനത്തിൽ വലിയ ഇടിവുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. സീറ്റുകളുടെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും ശക്തമായ മുന്നേറ്റം നടത്തുക എൻഡിഎ ആയിരിക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കോഴിക്കോട് മൊടക്കല്ലൂർ സ്‌കൂളിലാണ് സുരേന്ദ്രൻ വോട്ട് ചെയ്തത്.