സാങ്കേതിക തകരാർ; കരിപ്പൂരിൽ പറന്നുയർന്ന വിമാനം തിരിച്ചിറക്കി

5
8 / 100

കരിപ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പോകാനായി പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 393 ആണ് തിരിച്ചിറക്കിയത്. 
കാര്‍ഗോ വിഭാഗത്തില്‍ ഫയർ അലാറാം മുഴങ്ങിയതിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. 8.20ന് പുറപ്പെട്ട വിമാനം 10 മിനിട്ടിനുള്ളില്‍ തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന 15 യാത്രക്കാരും 6 ക്രൂ അംഗങ്ങളും സുരക്ഷിതരാണ്.
സാങ്കേതിക തകരാറാണ് അലാറം മുഴങ്ങിയതിന് പിന്നിലെന്ന് പരിശോധനയില്‍ കണ്ടെത്തി.