സി.കെ.ജാനുവിന് പണം നൽകിയിട്ടില്ലെന്ന് കെ.സുരേന്ദ്രൻ; ആരുടെയോ ശബ്ദരേഖയുടെ പേരിൽ ജാനുവിനെ അവഹേളിക്കാൻ ശ്രമം

12

സി.കെ ജാനുവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. ജാനുവുമായി ഒരു പണമിടപാടുമില്ല. ജാനു പണം ആവശ്യപ്പെട്ട് വിളിക്കുകയോ, പണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോ ഒരാളുടെ ശബ്ദരേഖയുടെ പേരില്‍ ജാനുവിനെ അവഹേളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശബ്ദരേഖയുടെ ആധികാരികത മാധ്യമങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരും വിളിച്ചിട്ടുണ്ടാകാം. പിന്നീട് അവര്‍ എന്തൊക്കെ പുറത്തുവിടുമെന്ന് തനിക്കറിയില്ല. സി.കെ ജാനു മത്സരിച്ച മണ്ഡലത്തിലെ കാര്യമാണെങ്കില്‍ അവിടെ നിയമാനുസൃതമായ ചില കാര്യങ്ങള്‍ നടന്നിട്ടുണ്ടാകാമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.