ലീഗിനെ കടന്നാക്രമിച്ച് കെ.എസ്.ഹംസ: ആർ.എസ്.എസുമായി ചർച്ച നടത്തിയത് സത്യം, ബി.ജെ.പിയുമായി കുഞ്ഞാലിക്കുട്ടിക്ക് അഡ്ജസ്റ്റ്മെന്റ്; ലീഗിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രഹസനം, 500 അംഗങ്ങളെ ചേർത്തിടത്ത് കിട്ടിയ വോട്ട് 200

56

മുസ്ലീം ലീഗില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ വിമര്‍ശനവുമായി മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ. ലീഗിന് രാഷ്ട്രീയ ജീര്‍ണതയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സംഘടനക്ക് അകത്ത് നിന്ന് പോരാടാന്‍ അവസരം ഇല്ല. പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം നടത്തിയതിനാണ് നടപടി. പുതിയ കൗണ്‍സില്‍ പ്രഖ്യാപിക്കുന്ന ദിവസം പുറത്താക്കിയത് എന്തിനെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്നും കെ എസ് ഹംസ ആവശ്യപ്പെട്ടു.പി കെ കുഞ്ഞാലിക്കുട്ടിക്ക് ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റാണെന്നും അദ്ദേഹം ആരോപിച്ചു. എ ആര്‍ നഗര്‍ ബാങ്കിലെ കള്ളപ്പണം മറച്ചുവെക്കാനാണ് ഇത്. പി കെ കുഞ്ഞാലിക്കുട്ടി ഏത് മുന്നണിയിലാണെന്നു പറയണം. മുസ്ലീം ലീഗിന്റെ മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ പ്രഹസനമാണ്. 200 വോട്ട് കിട്ടിയ സ്ഥലങ്ങളില്‍ 500 മെമ്പര്‍മാരെ വരെ ചേര്‍ത്തു. തന്നെ കൗണ്‍സിലില്‍ എടുക്കാന്‍ സാദിക്കലി തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നുവെന്നും പക്ഷേ കുഞ്ഞാലിക്കുട്ടി എതിര്‍ക്കുകയായിരുന്നുവെന്നും ഹംസ പറഞ്ഞു.’സംസ്ഥാന കൗണ്‍സിലില്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. കോടതിയെക്കാള്‍ വലിയ കോടതിയാണ് തങ്ങള്‍. ലീഗ് സംസ്ഥാന കമ്മിറ്റി റദ്ദ് ചെയ്യാന്‍ കോടതിയെ സമീപിക്കും. ലീഗ് എംഎല്‍എയും ആര്‍എസ്എസ് നേതാക്കളും ചര്‍ച്ച നടത്തി. ലീഗും സി.പി.എമ്മും സഖ്യ മുണ്ടാക്കാന്‍ ബിജെപി ആഗ്രഹിക്കുന്നു. അതിനു വേണ്ടിയാണ് ലീഗ് എംഎല്‍എയും ആര്‍എസ്എസും ചര്‍ച്ച നടത്തിയത്’, കെ എസ് ഹംസ പറഞ്ഞു.ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ എസ് ഹംസയെ മുസ്ലീം ലീഗ് പുറത്താക്കിയത്. സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനെതിരെ കെ എസ് ഹംസ കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയായിരിക്കെ പ്രവര്‍ത്തക സമിതിയില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഹംസ രൂക്ഷ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു

Advertisement
Advertisement