കോഴിക്കോട് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേർകൂടി പിടിയിൽ; സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരിക്ക്, യുവതി നേരിട്ടത് ക്രൂര പീഡനം

31

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടു പേർകൂടി പിടിയിൽ. ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. അത്തോളി സ്വദേശികളായ നജാസ്, ഷുഹൈബ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അജ്‌നാസ് (36), ഫഹദ് (36) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവം നടന്ന ലോഡ്ജിനെതിരേയും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ലോഡ്ജിലെ ലെഡ്ജർ അടക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മയക്കുമരുന്നു നൽകിയുള്ള പീഡനങ്ങൾ കേരളത്തിൽ വ്യാപകമാവുകയാണെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് നാടിനെ ഞെട്ടിച്ചുകൊണ്ട് ക്രൂരമായ കൂട്ട ബലാത്സംഗം കോഴിക്കോട്ട് അരങ്ങേറിയത്. നർക്കോട്ടിക് ജിഹാദായിരുന്നു ഇതെന്ന ആരോപണവും അതിശക്തമാണ്. ഇതുമായി ബന്ധപ്പെട്ടും സോഷ്യൽ മീഡിയയിൽ പ്രചചരണം ശക്തമാണ്. ലോഡ്ജ് ഉടമയും കേസിൽ പ്രതിയാകും.

കൊല്ലം സ്വദേശിനിയായ 36കാരിയുമായി കോഴിക്കോട് അത്തോളി സ്വദേശി അജ്നാസ് പരിചയത്തിലായത് ടിക്ടോകിലൂടെയാണ്. പരിചയപ്പെട്ട് കൂടുതൽ അടുപ്പമായതോടെ നേരിട്ട് കാണാനായി അജ്നാസ് യുവതിയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചു. ബുധനാഴ്ച യുവതി കോഴിക്കോട്ടെത്തി. തുടർന്ന് അജ്നാസ് യുവതിക്കായി ചേവരമ്പലത്തെ ഒരു ഹോട്ടലിൽ മുറിയെടുത്തു. ഹോട്ടലിലെത്തിയ യുവതിക്ക് അജ്നാസ് തന്റെ സുഹൃത്തുക്കളെ പരിചയപ്പെടുത്തി. ഫഹദ്, സുഹൈബ് കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവരായിരുന്നു ഹോട്ടലിലുണ്ടായിരുന്നതെന്ന് യുവതി മൊഴി നൽകി. ഇവർ നൽകിയ ഓയിൽ പുരട്ടിയ സിഗരറ്റ് വലിച്ചതിനെ തുടർന്ന് പെൺകുട്ടി ബോധരഹിതായായി. തുടർന്നാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തെതുടർന്ന് രക്തസ്രാവം ഉണ്ടാതായും പിന്നീട് യുവാക്കൾ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്യുകയായിരുന്നു

അതിക്രൂര പീഡനമാണ് നടന്നത്. യുവതിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ കൊല്ലത്തുനിന്നു ട്രെയിനിൽ പുറപ്പെട്ട യുവതി രാത്രിയോടെ കോഴിക്കോട്ടെത്തി. അജ്നാസാണ് ഇവരെ ഫ്‌ളാറ്റിലെത്തിച്ചത്. പിന്നാലെ ഫഹദിനെയും മറ്റു രണ്ടു സുഹൃത്തുക്കളെയും വിളിച്ചുവരുത്തി. യുവതി ക്കു മദ്യം നൽകിയശേഷം മയക്കുമരുന്നു ചേർത്ത സിഗരറ്റും നൽകി.

തുടർന്നു നാലുപേരും യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. അവശയായ യുവതി ബോധരഹിതയായതോടെ പ്രതികൾ തന്നെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു കടന്നുകളയുകയായിരുന്നെന്നു പറയുന്നു. തുടർന്ന് യുവതി ആശുപത്രി അധികൃതരോടു വിവരം പറഞ്ഞു.

ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസ് കേസെടുത്തു.