സംശയം: കോഴിക്കോട് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയിൽ

46

കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു. കോഴിക്കോട്, കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പിൽ പുലര്‍ച്ചെയാണ് സംഭവം. 

മുഹ്‌സിലയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷഹീറിനെ മുക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.