കെ.എസ്.യു ചതിയൻമാർ, കാലുവാരികൾ; മുന്നണി ബന്ധം അവസാനിപ്പിച്ച് എം.എസ്.എഫ്, യു.ഡി.എസ്.എഫ് കൺവീനർ സ്ഥാനം പി.കെ.നവാസ് രാജിവെച്ചു

14

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ കെഎസ്‌യു വോട്ട്‌ മറിച്ചെന്നാരോപിച്ച്‌ മുന്നണി വിട്ട് എംഎസ്‌എഫ്‌. വിദ്യാർഥി സംഘടന മുന്നണിയായ യുഡിഎസ്എഫ് കൺവീനർ സ്ഥാനം പി കെ നവാസ് രാജിവെച്ചു.കാമ്പുസുകളിൽ ഇനി എംഎസ്എഫ് ഒറ്റയ്‌ക്ക്‌ മത്സരിക്കാനും തീരുമാനമായി. എംഎസ്എഫിന് മാത്രമായി ഇരുന്നൂറിലധികം യുയുസിമാരെ ലഭിച്ച യൂണിവേഴ്‌സിറ്റി യൂണിയന് തെരഞ്ഞെടുപ്പിൽ യൂണിയൻ നഷ്‌ടപ്പെടാന് കാരണം കെഎസ്‌യു വോട്ടുമറിച്ചതാണെന്ന് ഇന്നലെ ചേർന്ന് എംഎസ്എസ് സംസ്ഥാന സെക്രട്ടറിയറ്റിൽ അഭിപ്രായമുണ്ടായിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫിൻറെ ഫെസ്ബുക്ക് പോസ്റ്റിലും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി കെഎസ് യുവിനെതിരെ പരോക്ഷ വിമർശനമുണ്ടായിരുന്നു. ട്രഷറർ അഷർ പെരുമുക്കും കെഎസ്യുവിനെതിരെ രംഗത്തെത്തി. പിന്നിൽ നിന്ന് കുത്തുന്ന കുലം കുത്തികൾക്ക് കാലം മാപ്പ് തരില്ലെന്നും, പാളയത്തിൽ പടയെ മനസ്സിലാക്കേണ്ടിയിരുന്നുവെന്നുമാണ് അഷർ പെരുമുക്ക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ഉജ്വല വിജയം നേടിയിരുന്നു. അഞ്ച്‌ ജനറൽ സീറ്റ്‌ ഉൾപ്പെടെ പത്തിൽ ഒമ്പതും എസ്‌എഫ്‌ഐ സ്വന്തമാക്കി. മലപ്പുറം ജില്ലാ നിർവാഹക സമിതി അംഗം ജയിച്ചതുമാത്രമാണ്‌ എംഎസ്‌എഫിന്‌ ആശ്വാസമായത്‌. 

Advertisement
Advertisement