ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത: ശക്തമായി മഴ ലഭിച്ചേക്കും

116

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇത് സംസ്ഥാനത്തെ കാലവർഷത്തിൻ്റെ വരവും നേരത്തെ ആക്കിയേക്കും.

ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയാൽ അതിന് യാസ് എന്ന് പേരിടും. മേയ് 31ന് കാലവർഷം കേരളത്തിലെത്തും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ ഇപ്പോഴത്തെ പ്രവചനം.

അതേസമയം, ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെയും ദിയുവിലെയും മേഖലകൾ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും. ഉന, ദിയു, ജാഫറാബാദ്, മഹുവ തുടങ്ങിയ പ്രദേശങ്ങളിൽ അദ്ദേഹം ആകാശ നിരീക്ഷണം നടത്തും. അഹമ്മദാബാദിൽ നടക്കുന്ന അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും.