മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം

19

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫിസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ഓഗസ്റ്റ് 24 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ബിരുദ തലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍സര്‍വ്വീസ് പരീക്ഷാ പരിശീലനം തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാഡമി മുഖേനയാണ് നടത്തുന്നത്. ഒരുവിദ്യാര്‍ത്ഥിക്ക് ഒരു തവണയാണ് ആനുകൂല്യത്തിന് അര്‍ഹത.