കോളജുകളിൽ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നു മുതൽ

26

കോളജുകളിലും സര്‍വകലാശാലാ വകുപ്പുകളിലും ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാർഥികൾക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി.ഡി.എഫ് ആയി നൽകും. രാവിലെ 8.30നും വൈകിട്ട 3.30നും ഇടയിലായിരിക്കും ക്ലാസ്. ദിവസവും രണ്ടു മണിക്കൂറെങ്കിലും ക്ലാസ് നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സർക്കാർ. മൊബൈല്‍ കടകള്‍, കണ്ണട വില്‍ക്കുന്ന കടകള്‍ എന്നിവ തുറക്കാനാണ് അനുമതി നൽകിയിരിക്കവുന്നത്. ചൊവ്വ, ശനി ദിവസങ്ങളിലാണ് ഈ കടകള്‍ക്ക് തുറക്കാൻ അനുമതി. നാളെ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. അതേസമയം ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള മലപ്പുറത്ത് ഈ ഉത്തരവ് ബാധകമല്ല.