എ.ഐ.സി.സി സംഘത്തിന്റെ ചർച്ചകൾക്കിടെ തിരുവനന്തപുരത്ത് വീണ്ടും മുരളീധരന് വേണ്ടി പോസ്റ്ററുകൾ

25

തിരുവനന്തപുരത്ത് കെ. മുരളീധരനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍. തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളും ഘടകകക്ഷി നേതാക്കളുമായി എ.ഐ.സി.സി സംഘം ചർച്ച തുടരുന്നതിനിടെയാണ് പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. നേതൃമാറ്റം എന്ന വിഷയത്തില്‍ കേന്ദ്ര നേതാക്കളുടെ ശ്രദ്ധ കൂടി ലഭിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണ് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.