ആശങ്കയായി കോവിഡ് മരണനിരക്ക്: സംസ്ഥാനത്ത് രണ്ടാഴ്ചക്കിടെ മരിച്ചത് 1500 പേർ; അടുത്ത മൂന്നാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ്

16

സംസ്ഥാനത്ത് ആശങ്കയായി കോവിഡ് മരണ നിരക്ക് കുത്തനെ ഉയരുന്നു. രണ്ടാഴ്ചക്കിടെ 1501 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞെങ്കിലും വരുന്ന മൂന്നാഴ്ച സംസ്ഥാനത്തിന് ഏറെ നിര്‍ണായകമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തുടരുന്ന മലപ്പുറം ജില്ലയില്‍ കൊവിഡ് രോഗികളെ താമസിപ്പിക്കുന്നതിനടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും സാധ്യതയുണ്ട്.