കോവിഡ് മരണം: മാനദണ്ഡം മാറ്റും

20

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ നിശ്ചയിക്കുന്ന രീതി മാറ്റം വരുത്തും. പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ നിശ്ചയിക്കുന്നതില്‍ സംസ്ഥാന സമിതിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ് ബാധിച്ചാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. പുതിയ രീതി അനുസരിച്ച് ജില്ലാ തലത്തില്‍ കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.