കോവിഡ് ബാധ: ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു

25

കോവിഡ് ബാധയെ തുടര്‍ന്ന് ശ്രീചിത്ര മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചു. ഇവിടെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം താത്കാലികമായി അടച്ചത്.