വാക്സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസം: 2.20 ലക്ഷം ഡോസ് വാക്സിൻ കൂടി എത്തി

17

സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ എത്തിച്ചു. 2,20,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മറ്റുജില്ലകളിലേക്കും വാക്‌സിന്‍ വിതരണം ചെയ്യും.

അതിനിടെ സംസ്ഥാനത്തെ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കരുതല്‍ ശേഖരമായി 510 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉണ്ടെന്ന് യോഗം വിലയിരുത്തി. കരുതല്‍ ശേഖരം ആയിരം മെട്രിക് ടണ്ണായി ഉയര്‍ത്തുന്നതിന്റെ സാധ്യതകള്‍ യോഗം ചര്‍ച്ചചെയ്തു.