ബി.ജെ.പി യിലേക്ക് ആളെ കൂട്ടുന്ന പരിപാടിയാണ് യു.ഡി.എഫിനെന്ന് ഡി.രാജ

9

യു.ഡി.എഫിന് ലക്ഷ്യമോ കാഴ്ചപ്പാടോ ഇല്ലെന്നും ബി.ജെ.പി യിലേക്ക് ആളെ കൂട്ടുന്ന പരിപാടിയാണ് യു.ഡി.എഫ്
ഇപ്പോൾ ആവിഷ്കരിച്ചിരിക്കുന്നതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ഡി രാജ.

രാഹുൽ ഗാന്ധി സ്വയം രക്ഷ
ആദ്യം പഠിപ്പിക്കേണ്ടത് വിദ്യാർത്ഥികളെക്കാൾ സ്വന്തം പാർട്ടി കാരെയും
യു ഡി എഫിനെയുമാകണമെന്ന് കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് ചൂണ്ടിക്കാട്ടി ഡി രാജ പരിഹസിച്ചു.
മനുഷ്യ ജീവിതത്തിൻ്റെ സംസ്ഥമേഖലകളിലും ഏത് സൂചിക പരിശോധിച്ചാലും
കേരളം ലോകത്തുത്തനെ ഒന്നാം സ്ഥാനത്താണ്. കേരളത്തിൽ എൽ.ഡി. എഫ് ഭരണം തുടരുക തന്നെ ചെയ്യുമെന്ന് ഡി രാജ പറഞ്ഞു.
തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ
പി ആർ വർഗ്ഗീസ് മാസ്റ്റർ അധ്യക്ഷനായി. സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ ജയദേവൻ, തെരെഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ സി.ആർ മുരളീധരൻ, ഗീതാ ഗോപി എം.എൽ.എ, എൽ.ഡി.എഫ് നേതാക്കളായ
ടി.ആർ രമേശ്കുമാർ, രാജാജി മാത്യു തോമസ്, കെ.കെ ശ്രീനിവാസൻ, കെ.എം ജയദേവൻ, കെ.ആർ ബാബു, രതി അനിൽകുമാർ, ഷീല വിജയകുമാർ, എം സ്വർണ്ണലത, കെ.പി സന്ദീപ്, എ.എസ് ദിനകരൻ,
സി.കെ വസന്തൻ, ഷീന പറയങ്ങാട്ടിൽ, പി.വി അശോകൻ, യു.കെ ഗോപാലൻ എന്നിവർ സംസാരിച്ചു.