കെ രാജന് റവന്യു വകുപ്പ്: സി.പി.ഐ മന്ത്രിമാരിൽ വകുപ്പുകൾ ധാരണയായി

98

സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി. കെ രാജന് റവന്യു വകുപ്പ് ലഭിച്ചേക്കുമെന്നാണ് സൂചന. പി പ്രസാദിന് കൃഷി വകുപ്പ് പരിഗണനയിൽ.
ജി.ആർ അനിൽ ഭക്ഷ്യമന്ത്രി ആയേക്കും. വനം വകുപ്പ് വിട്ട് നൽകിയാൽ പകരം ലഭിക്കുന്നത് ജെ ചിഞ്ചുറാണിക്കായിരിക്കും.

രണ്ടാം പിണറായി മന്ത്രിസഭയിൽ സി.പി.ഐയുടെ നാലു മന്ത്രിമാരും പുതുമുഖങ്ങളാണ്. ഒരു ടേം വ്യവസ്ഥ നടപ്പാക്കിയതിനാല്‍ ഇ.ചന്ദ്രശേഖരനെ ഒഴിവാക്കി.