അട്ടപ്പാടിയിൽ അഞ്ചു മാസം പ്രായമുള്ള ആദിവാസി ഗർഭസ്ഥ ശിശു മരിച്ചു

1

അട്ടപ്പാടിയിൽ അഞ്ചു മാസം പ്രായമുള്ള ആദിവാസി ഗർഭസ്ഥ ശിശു മരിച്ചു. ഒസത്തിയൂരിലെ പവിത്ര – വിഷ്ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരണപ്പെട്ടത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. വെള്ളിയാഴ്ച രാവിലെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു പവിത്ര പെണ്കുഞ്ഞിന് ജന്മം നൽകിയത്. ഗർഭം അഞ്ചാം മാസം എത്തിയപ്പോൾ ആയിരുന്നു പ്രസവം. 25 ആഴ്ച്ച മാത്രം വളർച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണസംവിധാനത്തിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.

Advertisement
Advertisement