ഇരിങ്ങാലക്കുടയിൽ അഞ്ചു മാസം പ്രായമുള്ള കുട്ടി മരിച്ചു

44

ഇരിങ്ങാലക്കുട മാപ്രാണത്ത് അഞ്ചു മാസം പ്രായമുള്ള കുട്ടി മരിച്ചു. മാപ്രാണം സെൻ്ററിലുള്ള ആയൂർവേദശാല ഉടമയായ
കണ്ണാത്തു പറംബിൽ ബേബിയുടെ മകൾ സാന്ദ്ര യുടെ മകൻ ദർശാണ് മരിച്ചത്. ദർശിന്റെ പിതാവ് ശ്രീലേഷ് വിദേശത്താണ്. കുട്ടിയ്ക്ക് രണ്ട് ദിവസമായി പനി ഉണ്ടായിരുന്നതായും ഇതിന് ഡോക്ടറെ കാണിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ രാത്രി 12 മണിയോടെ മുലപ്പാൽ കുടിച്ച് കിടന്ന കുട്ടിയെ പുലർച്ചയോടെ അനക്കം ഇല്ലാതായതിനെ തുടർന്ന് മാപ്രാണം ലാൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃത്യദേഹം ആശുപത്രി മോർച്ചറിയിൽ.

Advertisement
Advertisement