എരുമപ്പെട്ടി സ്വദേശി പൂനെയിൽ കോവിഡ് ബാധിച്ച് മരിച്ചു

38

എരുമപ്പെട്ടി സ്വദേശി പൂനെയിൽ കോവിഡ് ബാധിച്ച് മരിച്ചു.  തിപ്പല്ലൂർ കോനങ്ങത്ത് വീട്ടിൽ പരേതയായ അമ്മിണിയമ്മയുടെ മകൻ രവി നായർ (64) ആണ് മരിച്ചത്. ദീർഘ കാലമായി അങ്കളേശ്വറിലായിരുന്നു താമസം. മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പൂനെയിൽ എത്തിയതായിരുന്നു. ഭാര്യ: രമ. മക്കൾ: രഞ്ജിത്ത്, രജീഷ്. മരുമക്കൾ: പൂജ, ജീന. സംസ്കാരം പൂനെയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്നു.