കടലിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

8
8 / 100

കടലിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ തിരമാലയിൽ പെട്ട് കാണാതായ വടകര മുക്കിലെ സക്കറിയയുടെ മകൻ അജ്മലിന്റെ മൃതദേഹം കണ്ടെത്തി. മീനാപ്പിസ് ബല്ലാകടപ്പുറത്ത് ഫുട്ബോൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 6.50 നാണ് സംഭവ സ്ഥലത്ത് നിന്നും ഇരുന്നുറു മീറ്റര് അകലെ കരയോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്.

അജ്മലിനൊപ്പം മറ്റ് ആറുപേരും ഉണ്ടായിരുന്നു. വിവരമറിഞ്ഞ് മത്സ്യ തൊഴിലാളികളും കോസ്റ്റല്ൽ പോലീസും ഫിഷറീസ വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്.