കര്‍ഷക പ്രക്ഷോഭത്തിനിടെ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

13
4 / 100

കര്‍ഷക പ്രക്ഷോഭത്തിനിടെ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. തിക്രി അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന ഹരിയാണ സ്വദേശി കരംവീര്‍ സിങ്ങാണ് ആത്മഹത്യ ചെയ്തത്.
ഹരിയാണ ജിണ്ട് സ്വദേശിയായ കരംവീര്‍ സിങ്ങിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കുപ്പായത്തിന്റെ പോക്കറ്റില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തനിക്ക് ജീവിക്കാന്‍ ആഗ്രഹമില്ലെന്നും ജീവിതത്തില്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ടുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ ആണെന്നും ഈ കുറിപ്പിലുണ്ട്. 
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കരംവീര്‍ സിങ്ങിന്റെ മരണത്തോടെ സമരം ചെയ്യുന്ന കര്‍ഷകരില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏഴായി.