കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഇ.കെ.മാജി കോവിഡ് ബാധിച്ച് മരിച്ചു

17

കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഇ.കെ.മാജി കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം.
1989 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ഇ.കെ.മാജി. കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.