കേരള കോൺഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ട് ഇ.വി.ആന്റോ നിര്യാതനായി

19

കേരള കോൺഗ്രസ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡണ്ടും ഇരിങ്ങാലക്കുട ക്രോസ് ബസാറിൽ എലുവത്തിങ്കൽ വീട്ടിൽ ആന്റോ (68 ) നിര്യാതനായി. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിൽസയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും പിന്നീട് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് കൊരട്ടി അപ്പോളോ ആശുപത്രിയിലും പെരുമ്പാവൂർ സാൻജോ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അന്ത്യം. ബെറ്റിയാണ് ഭാര്യ. റോസിലിറ്റി (അധ്യാപിക, മൂർക്കനാട് സെൻ്റ് ആൻ്റണീസ് സ്കൂൾ ) അനീറ്റ, ജോയൽ എന്നിവർ മക്കളും സ്പിൻ്റോ, റെന്നി, അനീറ്റ എന്നിവർ മരുമക്കളുമാണ്. സംയുക്ത കേരളകോൺസിൻ്റെ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റായിരുന്നു. ഇ.വി ആൻ്റോ യുടെ നിര്യാണത്തിൽ കേരളകോൺഗ്രസ് ഡെപൂട്ടി ചെയമാൻ തോമസ് ഉണ്ണിയാടനും ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി.