കൊമ്പൻ കുന്നംകുളം കണ്ണൻ ചെരിഞ്ഞു

32

കൊമ്പൻ കുന്നംകുളം കണ്ണൻ ചെരിഞ്ഞു. 44 വയസ്സായിരുന്നു. രാജൻ ദേവികയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആന. ആനയെ സ്ഥിരമായി കെട്ടുന്ന പാറേമ്പാടത്തെ പറമ്പിൽ വച്ച് തന്നെയായിരുന്നു ചരിഞ്ഞത്. നീരിലായിരുന്ന ആനയെ അഴിക്കാറായിരുന്നു.. ഇതിനിടെ ഇന്ന് വൈകിട്ട് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഏഴു മണിയോടെ മരണം സംഭവിച്ചു. രാജൻ ദേവികയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ആനയായ കുന്നംകുളം ഗണേശൻ സെപ്റ്റംബർ നാലിന് ചരിഞ്ഞിരുന്നു. നിരവധി ഉൽസവ എഴുന്നെള്ളിപ്പുകളിലെ താരമാണ് കുന്നംകുളം കണ്ണൻ.

Advertisement
Advertisement