കോവിഡ് മുക്തനായ ആശുപത്രി തൃശൂർ ജനറൽ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് ശ്വാസതടസ്സം മൂലം മരിച്ചു

6
8 / 100

കോവിഡ് മുക്തനായ ആശുപത്രി നഴ്‌സിംഗ് അസിസ്റ്റന്റ് ദിവസങ്ങൾക്ക് ശേഷം ശ്വാസ തടസ്സം മൂലം മരിച്ചു. ഒല്ലൂര്‍ ഇ.എസ്.ഐ ആശുപത്രിയ്ക്ക് സമീപം തോന്നന്‍കാവിൽ ഹൗസിൽ സോമന്‍ (56) ആണ് മരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റായിരുന്നു സോമന്‍.

കോവിഡ് മുക്തനായ ശേഷം വിവിധ അസുഖങ്ങള്‍ ബാധിച്ച് കിടപ്പിലായിരുന്നു സോമന്‍. തൃശൂര്‍ ഗവ. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, എലൈറ്റ് എന്നീ ആശുപത്രികളിലെല്ലാം ശ്വാസക്വാശ സംബന്ധമായ വിവിധ അസുഖങ്ങളാൽ സോമന്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം ജൂബിലി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശ്വാസതടസ്സത്തെത്തുടര്‍ന്ന് മരിച്ചു. മൃതദേഹം തൃശൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തിൽ നടക്കും.