ഗായകൻ തൃശൂർ ബാബു വിടവാങ്ങി

25

തൃശൂരിന്റെ സാംസ്കാരിക വേദികളിലും ഉൽസവവേദികളിലും ‘ഭാവഗായക’നാദം കേൾപ്പിച്ച ഗായകൻ തൃശൂർ ബാബു (ബാബു സോമനാഥ്-69) വിടവാങ്ങി. പെരിങ്ങാവ് സായികൃപ അപ്പാർട്ട്മെന്റിലായിരുന്നു താമസം. തൃശൂരിലെ സംഗീത സാംസ്കാരിക വേദികളിലെ നിറ സാനിധ്യമായിരുന്നു. പതിറ്റാണ്ടുകളോളം വേദികളിൽ അധികവും എം.ജയചന്ദ്രൻറെ പാട്ടുകളാ‍യിരുന്നു പാടിയിരുന്നത്. അതിനാലായിരുന്നു ഭാവഗായകനെന്ന വിശേഷണം. ഗാനമേള- റെക്കോര്‍ഡിംഗ് രംഗത്തെ കലാകാരന്മാരുടെയും, ശബ്ദ കലാകാരന്മാരുടേയും, സംഘാടകരുടേയും, സാങ്കേതിക പ്രവര്‍ത്തകരുടേയും, സംഗീത അധ്യാപകരുടേയും സംഘടനയായ സ്വരത്തിൻറെ ഭാരവാഹിയായിരുന്നു.

Advertisement
Advertisement