ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു; ഭർത്താവ് മരിച്ചതറിയാതെ ഭാര്യയും മകളും ക്ഷേത്രത്തിനകത്ത്

38

ഭാര്യയും മകളുമൊത്ത് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് മുടപ്പുറം ഗംഗോത്രിയിൽ വേണുഗോപാൽ (73) ആണ് മരിച്ചത്. പുലർച്ചെ സത്രം ഹാളിന് മുൻവശത്ത് വെച്ചാണ് കുഴഞ്ഞു വീണത്. ഈ സമയത്ത് ഭാര്യയും മകളും ദർശനത്തിനായി ക്ഷേത്രത്തിനകത്ത് പ്രവേശിച്ചിരുന്നു. വേണുഗോപാലിനെ ഉടൻ തന്നെ ദേവസ്വം ആശുപത്രിയിലും പിന്നീട് ചാവക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.

Advertisement
Advertisement