ടി.സി.വി സീനിയർ റിപ്പോർട്ടർ ജിയോ സണ്ണി നിര്യാതനായി

169
8 / 100

മാധ്യമപ്രവർത്തകൻ അഞ്ചേരിച്ചിറ എലുവത്തിങ്കൽ പേരാമ്പ്ര സണ്ണിയുടെ മകൻ ജിയോ (42) നിര്യാതനായി. സംസ്കാരം പിന്നീട്. കോവിഡ് ബാധിച്ച് വിശ്രമത്തിലായിരുന്നു. ഒരു മാസം മുൻപാണ് കോവിഡ് മുക്തനായി ജോലിയിൽ തിരികെ പ്രവേശിച്ചത്. ടി.സി.വി സീനിയർ റിപ്പോർട്ടർ ആണ്. തിരക്കഥ പൂർത്തിയാക്കി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. പുലിക്കളി ഉൾപ്പെടെയുള്ള ഡോക്യുമെൻ്ററികളും മണവാട്ടി, കരക്കമ്പി ഉൾപ്പെടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തൃശൂർ പൂരത്തെ കുറിച്ച് സുഹൃത്തുക്കളുമായി ചേർന്ന് ‘പൂരത്തിൻ്റെ കഥ’ എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.