തൃശൂർ അതിരൂപതയിലെ വൈദികൻ ഫാ. ജോണി ആൻ്റണി പറേക്കാട്ട് അന്തരിച്ചു

33
5 / 100

തൃശൂർ അതിരൂപതയിലെ വൈദികൻ ഫാ. ജോണി ആൻ്റണി പറേക്കാട്ട് (69) അന്തരിച്ചു. ചേറൂർ ആബാ ധ്യാനകേന്ദ്രത്തിൽ കുമ്പസാരക്കാരനായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ 8.45 നായിരുന്നു അന്ത്യം. തിങ്കളാഴ്ച രാവിലെ 6.30 ന് ചേറൂർ വിയാനി ഭവനിൽ അച്ചെൻ്റ ഭൗതികാവശിഷ്ടം വെച്ച് വി. കുർബാനയർപ്പിക്കും. തുടർന്ന് രാവിലെ 10.00ന് മാളയിലുള്ള (മാളപ്പള്ളിപുറം) സഹോദരൻ തോമസിെൻ്റ വസതിയിൽ പൊതുദർശനത്തിനു വെയ്ക്കുന്നു. തുടർന്ന് ഉച്ചയ്ക്ക് 1മണിക്ക് മൃതസംസ്​ക്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം സഹോദരൻ തോമസിെൻ്റ വസതിയിൽ ഇരിഞ്ഞാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പിതാവിെൻ്റ നേതൃത്വത്തിൽ ആരംഭിച്ചു മാള സ്​റ്റാൻസ്​ലാവൂസ്​ ഫൊറോന ദേവാലയത്തിൽ കൊണ്ടുവരുന്നു. തുടർന്ന് ഉച്ചയ്ക്ക് 2.30 ന് മാള സ്​റ്റാൻസ്​ലാവൂസ്​ ഫൊറോന ദേവാലയത്തിൽ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ്​ താഴത്തിൻറെ മുഖ്യകാർമികത്വത്തിൽ മൃതസംസ്​കാരശുശ്രൂഷകൾ ആരംഭിക്കും.
പാറേക്കാട്ട് പരേതരായ ആൻ്റണി, അന്നം ദമ്പതികളുടെ മകനായ ഫാ. ജോണി ആൻ്റണി 10.10.1952ൽ മാളയിൽ ജനിച്ചു. 1981 ഡിസംബർ 20ന് ബിഷപ് ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പാലയൂർ, തൃശൂർ ലൂർദ്ദ് കത്തീഡ്രൽ എന്നി പള്ളികളിൽ അസി. വികാരിയായി സേവനം ചെയ്തു. തുടർന്ന്, തൃശൂർ സെൻ്റ് ആൻസ്​, ആമ്പക്കാട് എന്നീ ഇടവകകളിൽ ആക്ടിംങ്ങ് വികാരിയായും, നടത്തറ, മരിയാപുരം, കാഞ്ഞാണി, ഏങ്ങണ്ടിയൂർ, പല്ലിശേരി, നന്തിപുലം, നന്തിപുലം നോർത്ത്, ചേലക്കര (ഫൊറോന വികാരി), പരക്കാട്, പുറനാട്ടുക്കര, പെരിങ്ങോട്ടുക്കര, നെന്മണിക്കര, ഒല്ലൂക്കര എന്നീ ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. സി.എൽ.സി, കെസിവൈഎം, കാത്തലിക്ക് യൂണിയൻ എന്നീ സംഘടനകളുടെ അതിരൂപത അസി. ഡയറക്ടറായും, ഡയക്ടറായും, സി.എൽ.എയുടെ അസി. ഡയറക്ടറായും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. തൃശൂർ കാത്തിലിക്ക് പാസ്​റ്ററൽ സെൻ്ററുകളുടെ അസി. ഡയറ്കടർ, ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്ത അച്ചൻ ചേലക്കര ബാലഭവെൻ്റയും ചേലക്കര റീജണൽ പാസ്​റ്ററൽ സെൻ്ററിെൻ്റയും ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഫിലിപ്പിയൻസിലെ മനില ഇഎപിൈഎ നിന്ന് വിശ്വാസവും ധാർമ്മികതയും എന്ന വിഷയത്തിൽ ഡിപ്ലോമ സ്വന്തമാക്കിയിട്ടുണ്ട്.
സഹോദരങ്ങൾ: പൗലോസ്​ (പരേതൻ), വറീത് (പരേതൻ), തോമസ്​, മറിയം, ലില്ലിക്കുട്ടി, സി. ലിസി എസ്​.സി.എസ്​.എ.