തൃശൂർ അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജേക്കബ് ചെറയത്ത് നിര്യാതനായി

14

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജേക്കബ് ചെറയത്ത് നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് മരത്താക്കര പള്ളിയിൽ വച്ച് നടക്കും. തൃശൂർ അതിരൂപത മരത്താക്കര ഇടവകയിലെ ചെറയത്ത് പരേതരായ കൊച്ചുവ്വാവ്വു – അച്ചായി ദമ്പതികളുടെ മകനായി 1936 ആഗസ്റ്റ് 22-ന് ജനിച്ചു. തൃശൂർ മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, എന്നിവിടങ്ങളിലെ വൈദികപരിശീലനത്തിനുശേഷം 1964 ഡിസംബർ 1ന് മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിൽ നിന്ന് ബോംബയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. പാലക്കാട് സെന്റ് റാഫേൽ, ഒളരിക്കര, ഏനമാവ് എന്നീ ഇടവകകളിൽ സഹവികാരിയായി സേവനം ആരംഭിച്ച അദ്ദേഹം ബ്രഹ്മകുളം, വൈലത്തൂർ,   ആറ്റുപുറം, തൂമ്പാക്കോട്, കൊന്നക്കുഴി, നടവരമ്പ്, വടക്കുംകര, തിരൂർ, തങ്ങാലൂർ, അന്തിക്കാട്, ഏങ്ങണ്ടിയൂർ, കോട്ടപ്പടി, ഏനമാവ്, പുത്തൻപീടിക, മറ്റം ഫൊറോന, ആളൂർ, ഡോളേഴ്സ് ബസിലിക്ക, അമ്മാടം, പൂത്തറയ്ക്കൽ, വെങ്ങിണിശേരി, മുണ്ടത്തിക്കോട് എന്നീ പള്ളികളിൽ വികാരിയായും കല്ലേറ്റുംക്കര, കൂനംമൂച്ചി ഇടവകകളിൽ നടത്തുവികാരിയായും ക്രൈസ്റ്റ് വില്ല ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.  2013 ഫെബ്രുവരി ആറുമുതൽ സെന്റ് ജോസഫ്സ് വൈദികമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ‌ റോസി, ഫാ. ജോസ് ചെറയത്ത് സിഎംെഎ, പരേതരായ സെബാസ്റ്റ്യൻ, സിസ്റ്റർ എൽവീര സിഎംസി, സിസ്റ്റർ പ്രോസ്പ്പർ സിഎച്ച്എഫ് എന്നിവർ സഹോദരങ്ങളാണ്.