പൗരസ്ത്യ കൽദായ സുറിയാനി സഭ മുതിർന്ന പുരോഹിതൻ ജോസഫ് ശാമ്മശൻ അന്തരിച്ചു

11

പൗരസ്​ത്യ കൽദായ സുറിയാനി സഭയിലെ മുതിർന്ന പുരോഹിതൻ കെ.പി.ജോസഫ് കുന്നത്തപറമ്പൻ ശാമ്മശൻ്റെ (93) സംസ്​കാരം കിഴക്കേകോട്ട മാർ യോഹന്നാൻ മാംദാന പള്ളി വൈദിക സെമിത്തേരിയിൽ നടത്തി. ഡോ. മാർ അേപ്രം മെത്രാപോലിത്ത, മാർ ഔഗിൻ എപ്പിസ്​കോപ്പ എന്നിവർ മുഖ്യകാര്മികരായിരുന്നു. തിരൂർ വൈദിക സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. 1954ൽ ഇന്ത്യയിലെ മെത്രാപോലിത്ത മാർ തോമ ധർമോ തിരുമേനിയിൽനിന്നുമാണ് വൈദികപട്ടം സ്വീകരിച്ചത്. പറവട്ടാനി ചർച്ച സ്​ക്വയർ മാർ അദ്ദായി ശ്ലീഹാ പള്ളിയിലും മരോട്ടിച്ചാൽ മാർ മത്തായി ശ്ലീഹ പള്ളിയിലും തുടങ്ങി വിവിധ പള്ളികളിൽ അസിറ്റൻ്റ് വികാരിയായും യൂത്ത് അസോസിയേഷൻ വൈസ്​ പ്രസിഡൻ്റ്ആയും സേവനം അനുഷ്ഠിച്ചിട്ട്ണ്ട്. മുളയം മാർ ത്തോമാ ആശ്രമത്തിെൻ്റ സ്​ഥാപകരിൽ ഒരാളാണ് ഇതേഹം. മരോട്ടിച്ചാൽ പള്ളി അസിസ്​റ്റൻ്റ് വികാരിയായിരിക്കെയാണ് വെള്ളാനിക്കോട് മുതൽ മരോട്ടിച്ചാൽവരെ കാടിനുളിൽകൂടെ റോഡ് നിർമിച്ചലിതിന് നേതൃത്വം നൽകിയത് ശാമ്മശനായിരുന്നു.