മുതിർന്ന സി.പി.ഐ നേതാവ് സി.കെ.കുമാരൻ നിര്യാതനായി

16
4 / 100

സി.പി.ഐയുടെ മുതിർന്ന നേതാവും തൃശൂർ ജില്ലാ കൗൺസിൽ അംഗവും ദീർഘകാലം അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സി.കെ.കുമാരൻ (87) നിര്യാതനായി.
സംസ്​കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന്. ഭാര്യ: തങ്കമണി കുമാരൻ. മക്കൾ: ബീന, ഗീത, ലത, ലീന, ബിന്ദു, മഞ്ജുലാൽ,
മരുമക്കൾ: ജയൻ, ചന്ദ്രൻ ,സുരേന്ദ്രൻ, യതീന്ദ്രൻ, ആനന്ദകുമാരൻ, പ്രിയമഞ്ജുലാൽ. ഓട്ടു കമ്പനി തൊഴിലാളികളുടേയും ടെക്സ്റ്റൈൽ തൊഴിലാളികളുടേയും നേതാവായിരുന്നു. എ.ഐ.ടി.യു.സി നേതാവും സി.പി.ഐ മണ്ഡലം സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.