മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന ചമൻ ലാൽ ഗുപ്ത അന്തരിച്ചു

16

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന ചമൻ ലാൽ ഗുപ്ത (87) അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
മേയ് 5 ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഗാന്ധിനഗർ നാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് മുക്തനായ ശേഷം വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇന്ന് രാവിലെ ആരോഗ്യസ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. വാജ്പേയ് മന്ത്രിസഭയിൽ വിവിധ വകുപ്പുകളിൽ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.