രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാദിയ കോവിഡ് ബാധിച്ച് മരിച്ചു

7

രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാദിയ കോവിഡ് ബാധിച്ച് മരിച്ചു. 89 വയസ്സായിരുന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി അശേക് ​ഗെഹ്ലോട്ടാണ് ജ​ഗന്നാഥ് പഹാദിയയുടെ മരണ വിവരം അറിയിച്ചത്.
1980 – 81 വരെ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന ജ​ഗന്നാഥ് പഹാദിയ പിന്നീട് ഹരിയാന, ബീഹാർ ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, രാജസ്ഥാൻ മുഖ്യമന്ത്രി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
രാജസ്ഥാനിൽ ഒരു ദിവസത്തെ ദുഃഖാചരണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. സർക്കാർ ഓഫിസുകൾ ഇന്ന് അട‍ഞ്ഞ് കിടക്കും. ദേശിയ പതാക പാതി താഴ്ത്തിയ നിലയിലുമായിരിക്കും.