റിട്ട.അധ്യാപകൻ പി.എം ഷാഹുൽഹമീദ് അന്തരിച്ചു: അന്ത്യം കോവിഡ് ചികിൽസയിലിരിക്കെ; വിടവാങ്ങിയത് സ്കൂൾ കലോൽസവത്തിലെ കലാതിലകപട്ടത്തിൻറെ ശിൽപ്പി, അർഹതയുള്ളവരെ കണ്ടെത്തി ആദരിക്കാൻ മാറ്റിവെച്ച ജീവിതം

79
3 / 100

റിട്ട. പ്രധാന അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ ഇരിങ്ങാലക്കുട കല്ലേറ്റുങ്കര പാളയംകോട് വീട്ടിൽ ഷാഹുൽ ഹമീദ് (81) അന്തരിച്ചു. പ്രായാധിക്യവും ആരോഗ്യവശതകളെയും തുടർന്ന് കുറച്ച് കാലമായി വിശ്രമജീവിതത്തിലായിരുന്നു. കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. കേരള സിറ്റിസൺ ഫോറത്തിൻ്റെ പ്രസിഡണ്ടായിരുന്നു. സ്കൂൾ കലോൽസവങ്ങളിലെ നിത്യസാനിധ്യമായിരുന്ന ഷാഹുൽഹമീദ്, കേരള സ്കൂൾ കലോൽസവത്തിലെ പകിട്ട് നൽകിയ സ്ഥാനങ്ങളാ‍യ കലാതിലക-പ്രതിഭ പട്ടങ്ങളിൽ കലാതിലകം പേര് നിർദ്ദേശിച്ചത് ഷാഹുൽ ഹമീദ് മാസ്റ്ററായിരുന്നു. 1986ലാണ് ഈ പട്ടങ്ങൾ നൽകി തുടങ്ങിയത്. കവി ചെമ്മനം ചാക്കോയാണ് കലാ പ്രതിഭ പട്ടം പേര് നിർദ്ദേശിച്ചത്. മികച്ച നർത്തകനും മലയാളിയുടെ പ്രിയതാരവുമായ വിനീതും താളം തെറ്റിയ താരാട്ട് എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള പൊന്നമ്പിളി അരവിന്ദുമായിരുന്നു ആദ്യത്തെ പ്രതിഭയും തിലകവും. വിവിധ മേഖലകളിലുള്ളവരെ കണ്ടെത്തി ആദരിക്കാൻ നാടെങ്ങും പരിപാടികൾക്കായും വിശ്രമകാല ജീവിതത്തിൽ ഷാഹുൽഹമീദ് മാസ്റ്റർ ഏറെ പരിശ്രമിച്ചു. വിവിധ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും എഴുതാറുണ്ട്. സുലേഖാ ബീവിയാണ് ഭാര്യ: ബീന, നസീമ, അൻവർഷാ എന്നിവർ മക്കളും മുഹമ്മദ് അലി, സുബൈർ, നസീമ എന്നിവർ മരുമക്കളുമാണ്.