വരന്തരപ്പിള്ളിയിൽ കോവിഡ് ബാധിച്ച് അമ്മയും മകനും മരിച്ചു; മരണം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ

40

വരന്തരപ്പിള്ളിയില്‍ കോവിഡ് ബാധിച്ച് അമ്മയും മകനും മരിച്ചു. വരന്തരപ്പിള്ളി പൗണ്ട് ചക്കാലക്കല്‍ പരേതനായ കൊച്ചപ്പന്റെ ഭാര്യ റോസി(73), മകന്‍ ബിജു(45) എന്നിവരാണ് മരിച്ചത്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം കോവിഡ് മാനദണ്ഡങ്ങളോടെ ബുധനാഴ്ച നടക്കും.