
അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ഒളരിക്കര കൊള്ളന്നൂർ ജോൺ മകൻ എൽജോ (46) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം ഗവ.എൻജിനിയറിങ് കോളേജിന് സമീപം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. ഭാര്യ: പേളി (നേഴ്സ്, മദർ ആശുപത്രി). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഒളരിക്കര ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.