ചേറ്റുവ പാലത്തിനു മുകളിൽ കണ്ടെയ്നർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ചു; രണ്ടു പേർ മരിച്ചു

116

ചേറ്റുവ പാലത്തിനു മുകളിൽ കണ്ടെയ്നർ ലോറിയും മിനിലോറി കൂട്ടിയിടിച്ചു; രണ്ടു പേർ മരിച്ചു. മേലെ പട്ടാമ്പി സ്വദേശി കൊളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. ചാവക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയിനർ ലോറി മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.  ലോറിയിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്.