ട്രെയിൻ യാത്രക്കിടയിൽ ഹൃദയാഘാതം; ഗാനരചയിതാവ് എൻ.പി പ്രഭാകരൻ തൃശൂരിൽ മരിച്ചു

21

ഗാന രചയിതാവും യുവ കലാസാഹിതി, ഇപ്റ്റ പ്രവർത്തകനുമായിരുന്ന എൻ.പി പ്രഭാകരൻ (75) നിര്യാതനായി. കാലിക്കറ്റ് സർവകലായിലെ റിട്ട. ഉദ്യോഗസ്ഥനാണ്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള തിരുവനന്തപുരം എക്സപ്രസിലെ യാത്രക്കിടയിൽ ട്രെിയിനിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ആർ.പി.എഫിൻ്റെ നേതൃത്വത്തിൽ ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മൃതദേഹം കോട്ടയത്തുള്ള തറവാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തിരുവഞ്ചൂരിലെ കുടുംബ ശ്മശാനത്തിൽ നടക്കും. ഭാര്യ: ഉഷാകുമാരി. മക്കൾ: അനീഷ് പ്രഭു ( ബാഗ്ലൂർ) ആനന്ദ് പ്രഭു. മരുമക്കൾ: അശ്വതി (ഇറിഗേഷൻ വകുപ്പ്), രേഷ്മ.

Advertisement
Advertisement