പൃഥ്വിരാജിനെതിരായ സംഘപരിവാർ നീക്കം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഡി.വൈ.എഫ്.ഐ

21

പൃഥ്വിരാജിനെതിരായ സംഘപരിവാർ നീക്കം സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ആര്‍.എസ്.എസിനെ ഭയന്ന് പൃഥ്വിരാജ് നിലപാടില്‍ നിന്ന് പിന്‍മാറില്ലെന്ന് കരുതുന്നു.

ലക്ഷദ്വീപ് സംഘപരിവാറിന്റെ മറ്റൊരു പരീക്ഷണശാലയാണെന്നും സംഘപരിവാറിന്റെ വംശീയ നീക്കമാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും എ.എ റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തില്‍ കൂടുതൽ ചർച്ചകൾ ഉയർന്നു വരണം. ഒരു ലക്ഷം ഒപ്പുകൾ ശേഖരിച്ച് രാഷ്ട്രപതിക്ക് അയക്കുമെന്നും റഹീം വ്യക്തമാക്കി.

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിനു പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് സൈബര്‍ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തിന്‍റെ പ്രതികരണം. പൃഥ്വിരാജിന് പിന്തുണയുമായി നിരവധി സഹപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഇതിനോടകം രംഗത്ത് വന്നിരുന്നു