ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ: കുഞ്ഞാലിക്കുട്ടിയുടെ വരവ് യു.ഡി.എഫ് ഏകോപനത്തിന്

21

നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാനൊരുങ്ങി മുസ്ലിം ലീഗ്. തങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍കള്‍ക്ക് അര്‍ഹതയുണ്ടെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരേണ്ടത് മുന്നണിക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് ലീഗിന് പ്രത്യേക ഗുണമുണ്ടാകണമെന്നതിന്റെ പേരിലല്ല. കുഞ്ഞാലിക്കുട്ടിയുടെ ആവശ്യമെന്ന രീതിയില്‍ ചിത്രീകരിക്കുന്നതും ശരിയല്ല. ഇന്നത്തെ സാഹചര്യത്തില്‍ യു.ഡി.എഫിന് മികച്ച കോ-ഓഡിനേഷന്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ലീഗിന്റെ വിലപേശല്‍ ശേഷി വര്‍ധിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടത് ചോദിച്ച് വാങ്ങുമെന്നുമുള്ള നിലപാടാണ് ലീഗ് മുന്നോട്ടുവെക്കുന്നത്. സീറ്റ് വിഭജനം വളരെ പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കണമെന്ന ആവശ്യവും ലീഗ് യു.ഡി.എഫില്‍ ഉന്നയിക്കും.