എറിയാട് ഗവ. ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

6
4 / 100

എറിയാട് ഗവ. ഐ ടി ഐയിൽ ‘എംപ്ലോയബിലിറ്റി സ്‌കിൽ’ എന്ന വിഷയം പഠിപ്പിക്കുന്നതിനായി ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവ്. അപേക്ഷകർ രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോട് കൂടിയ സോഷ്യോളജി/സോഷ്യൽ വെൽഫെയർ/ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഡിഗ്രി/എംബിഎ/ബിബിഎ അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോട് കൂടിയ എംപ്ലോയബിലിറ്റി സ്‌കിൽ ഡിഗ്രി ഡിപ്ലോമയുള്ളവരും ആയിരിക്കണം.

ഉദ്യോഗാർത്ഥികൾ പ്ലസ് ടു, ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്‌കിൽ ആന്റ് ബേസിക് കമ്പ്യൂട്ടർ പഠിച്ചവരായിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രു. 19 ന് രാവിലെ 10.30 ന് ഐ ടി ഐയിൽ നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480 2804320.