എസ്.എസ്.എൽ.സി മൂല്യനിർണയം തുടങ്ങി

6

ഈ വർഷത്തെ എസ്.എസ്.എൽ.സി മൂല്യനിർണയം തുടങ്ങി. തൃശൂർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലാണ് മൂല്യനിർണയ ക്യാമ്പുകൾ നടക്കുന്നത്.
ഇംഗ്ലീഷ് , അറബിക്ക് , ഉറുദു, സംസ്കൃതം എന്നിവ മോഡൽ ബോയ്സിലും കണക്ക് , ബയോളജി എന്നിവ മോഡൽ ഗേൾസ് സ്കൂളിലുമായാണ് മൂല്യനിർണ്ണയം നടക്കുന്നത്. 12 മുതൽ ആരംഭിച്ച മൂല്യനിർണ്ണയ ക്യാമ്പ് ഈ മാസം 28 ന് അവസാനിക്കും. 15 ദിവസമാണ് ഇത്തവണ ക്യാമ്പ് പ്രവർത്തിക്കുക. ടാബുലേഷൻ പ്രവർത്തനങ്ങൾക്ക് ശേഷം ജൂണിൽ തന്നെ ഫലംപ്രഖ്യാപിക്കും.

Advertisement
Advertisement