കോവിഡ്: പ്ളസ് ടു പരീക്ഷ റദ്ദാക്കി എൻ.ഐ.ഒ.എസ്

15

കോവിഡ് വ്യാപന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ റദ്ദാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻ.ഐ.ഒ.എസ്). സി.ബി.എസ്.ഇ, സി.ഐ.എസ്.സി.ഇ. പരീക്ഷകൾ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് എൻ.ഐ.ഒ.എസ് തീരുമാനം.
ജൂണിൽ നടത്താനിരുന്ന തിയറി, പ്രാക്ടിക്കൽ പരീക്ഷകളാണ് റദ്ദാക്കിയത്. മൂല്യനിർണയത്തിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കുമെന്ന് എൻ.ഐ.ഒ.എസ്. പ്രസ്താവനയിൽ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ പത്താം ക്ലാസ്സ് പരീക്ഷയും എൻ.ഐ.ഒ.എസ്. മാറ്റിവെച്ചിരുന്നു.