ജെ.ഇ.ഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു

18

ഏപ്രിൽ അവസാന വാരം നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷകൾ മാറ്റിവച്ചു. 27, 28, 30 ദിവസങ്ങളിൽ നടത്താനിരുന്ന രണ്ടാം ഘട്ട പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പരീക്ഷയ്ക്ക് പതിനഞ്ച് ദിവസം മുൻപ് അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിയത്.