തൃശൂർ ഗവ.ലോ കോളേജിൽ പുനഃപ്രവേശനത്തിന് അപേക്ഷിക്കാം

58

തൃശൂര്‍ ഗവ.ലോ കോളേജില്‍ പഞ്ചവത്സര ബിബിഎ-എല്‍എല്‍ബി (ഓണേഴ്‌സ്) ത്രിവത്സര എല്‍എല്‍ബി (യൂണിറ്ററി) കോഴ്‌സുകളില്‍ വിവിധ ക്ലാസുകളിലെ 2022-23 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള ഏതാനും
സീറ്റുകളിലേയ്ക്ക് ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുനഃപ്രവേശനത്തിനും കോഴിക്കോട് ഗവ.ലോ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനും വേണ്ടി ജൂണ്‍ 25ന് ഉച്ചതിരിഞ്ഞ് 3 മണി വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പ്ലസ്ടു/ ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്‌മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെയും ശരി പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം.
പുനഃപ്രവേശനത്തിന് ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ യൂണിവേഴ്‌സിറ്റിയില്‍ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജില്‍ പ്രവേശനം നേടണം. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ കോഴിക്കോട്, ഗവ.ലോ കോളേജ് പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ അടക്കം ചെയ്തിരിക്കണം. പുനഃപ്രവേശനത്തിനുള്ള അപേക്ഷകള്‍ പരിഗണിച്ചശേഷം ഒഴിവ് വരുന്ന സീറ്റുകളിലേയ്ക്ക് മാത്രമേ
കോളേജ് മാറ്റത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂ. ഫോണ്‍: 0487-2360150

Advertisement
Advertisement